കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണത്തിലെ അഴിമതിക്കേസില്‍ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് ചോദ്യം ചെയ്തു. വിജിലന്‍സ് ഓഫീസില്‍ വിളിച്ച് വരുത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്തത്.
വിവരങ്ങങ്ങളെല്ലാം സത്യസന്ധമായി വിജിലന്‍സിന് കൈമാറിയിട്ടുണ്ടെന്ന് ഇബ്രാഹിം കുഞ്ഞ് പറഞ്ഞു. പാലത്തിന് തകരാര്‍ സംഭവിച്ചു. വീഴ്ചപ്പറ്റിയവര്ക്കെതിരെ നടപടിയുണ്ടാകണം. നിര്‍മ്മാണത്തില്‍ അപാകതയുണ്ടായെന്ന് അറിയുന്നതിപ്പോഴാണെന്നും ഇബ്രാഹിം കുഞ്ഞ് പറഞ്ഞു.