Latest News

ആളുകള്‍ ഇഷ്ടപ്പെടുന്നത് എന്റെ പെര്‍ഫോമന്‍സാണ് അല്ലാതെ സെക്‌സ് അപ്പീലല്ല: നോറ ഫത്തേഹി

ചുരുങ്ങിയ കാലം കൊണ്ടുതന്നെ അസാധ്യ മെയ്‌വഴക്കം കൊണ്ട് ആരാധകരെ കയ്യിലെടുത്ത താരമാണ് നോറ ഫത്തേഹി. നോറയുടെ ഡാന്‍സ് നമ്പരുകള്‍ക്ക് ആരാധകരേറെയാണ്. ബാട്ല ഹൗസ് എന്ന പുതിയ ചിത്രത്തിലെ സാഖി സാഖി എന്ന ഫയര്‍ ഡാന്‍സിലൂടെ ആരാധകരുടെ പ്രശംസ വീണ്ടും നേടിയിരിക്കുകയാണ് താരം. തന്റെ ഡാന്‍സുകള്‍, സെക്സ് അപ്പീല്‍ കണ്ടല്ല ആരാധകര്‍ ഇഷ്ടപ്പെടുന്നതെന്നും പെര്‍ഫോമന്‍സ് കണ്ടിട്ടാണെന്നും നോറ മിഡ് ഡേയുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു.

 

 അവതരിപ്പിച്ച ഡാന്‍സുകളൊന്നും ഐറ്റം നമ്പറുകളായി ഞാന്‍ കാണാറില്ല. കാരണം അവയെല്ലാം എന്റെ പെര്‍ഫോമന്‍സിനെ ആധാരമാക്കിയാണ് വരുന്നത്. അല്ലാതെ സെക്സ് അപ്പീല്‍ കണ്ടിട്ടല്ല. അവര്‍ കണക്കാക്കുന്നത് അത് ഞാനെങ്ങനെ അവതരിപ്പിക്കുന്നു എന്നുള്ളതാണ്, നോറ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top