ഉദുമ: കനത്ത മഴയെ തുടര്‍ന്ന് ബേക്കല്‍ കോട്ടയുടെ ഒരു ഭാഗം ഇടിഞ്ഞു. കോട്ടയുടെ പ്രവേശനകവാടത്തിന്റെ കിഴക്കുഭാഗത്ത് പുറത്തേക്കുള്ള രണ്ടാമത്തെ നിരീക്ഷണകേന്ദ്രത്തിന്റെ ഭിത്തിയാണ് ഇടിഞ്ഞത്. കഴിഞ്ഞരാത്രിയിലുണ്ടായ മഴയിലാണ് ഭിത്തി ഇടിഞ്ഞത്.
നൂറുകണക്കിന് ചെങ്കല്ല് അടുക്കി നൂറ്റാണ്ടുകള്‍മുന്‍പ് കെട്ടിയുയര്‍ത്തിയ നിരീക്ഷണകേന്ദ്രത്തിന്റെ പുറത്തെ ഭിത്തിയാണ് ഇടിഞ്ഞത്. ഇതിനു മുകളിലേക്ക് സന്ദര്‍ശകര്‍ പ്രവേശിക്കുന്നത് നിരോധിച്ചു.