ന്യൂഡൽഹി : കനത്ത മഴയിൽ ദുരിതമനുഭവിക്കുന്ന തന്റെ മണ്ഡലമായ വയനാട് എത്താൻ താൽപര്യമറിയിച്ച് രാഹുൽ ഗാന്ധി എംപി. കാലവർഷം കനത്തതോടെ വെള്ളപ്പൊക്കവും ഉരുൾപൊട്ടലും രൂക്ഷമായ വയനാട്ടിൽ കാര്യമായ ജാഗ്രത വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണിൽ സംസാരിച്ചിരുന്നതായും രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ അറിയിച്ചു.
The people of Wayanad, my Lok Sabha constituency, are in my thoughts & prayers as they battle raging flood waters.
— Rahul Gandhi (@RahulGandhi) August 8, 2019
I was to travel to Wayanad, but I’ve now been advised by officials that my presence will disrupt relief operations. I’m awaiting their OK to travel.