ഒരിടവേളയ്ക്കു ശേഷം ജോഷി സംവിധാനം ചെയ്യുന്ന പൊറിഞ്ചു മറിയം ജോസ് ട്രെയിലര്‍ പുറത്തിറങ്ങി. ടൈറ്റില്‍ കഥാപാത്രങ്ങളായ കാട്ടാളന് പൊറിഞ്ചു, മറിയം, ജോസ് എന്നിവരെ പരിചയപ്പെടുത്തുന്നതാണ് ട്രെയിലര്‍. പുത്തന്‍ പള്ളി ജോസ് എന്ന വേഷത്തില്‍ ചെമ്പന്‍ വിനോദും, ആലപ്പാട് മറിയം എന്ന വേഷത്തില്‍ നൈന ഉഷയും, കാട്ടാളന് പൊറിഞ്ചു എന്ന വേഷത്തില്‍ ജോജു ജോര്‍ജുമാണ് എത്തുന്നത്.
വിജയരാഘവന്, നിര്‍മ്മല്‍ മാധവ്, നന്ദു, ടി ജി രവി, അനില്‍ നെടുമങ്ങാട്, സുധി കോപ്പ, ഐഎം വിജയന്, സലിം കുമാര്‍, ശ്വാസിക, കലാഭവന്‍ നിയാസ് തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്റെ കഥയും തിരക്കഥയും എഴുതിയിരിക്കുന്നത് അഭിലാഷ് എന്‍. ചന്ദ്രന് ആണ്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് അവതരിപ്പിച്ച് കീര്‍ത്തന മൂവീസും അപ്പു പാത്തു പപ്പു പ്രൊഡക്ഷനും ചേര്‍ന്ന് നിര്‍മിക്കുന്ന പൊറിഞ്ചു റിയം ജോസ് ചാന്ത് വി ക്രീയേഷന്റെ ബാനറില്‍ ആഗസ്റ്റ് 15ന് റിലീസിനെത്തും.