മണ്ണാര്‍ക്കാട്: ഹോള്‍സെയില്‍ വിലയില്‍ വസ്ത്രങ്ങള്‍ വില്‍ക്കപ്പെടുന്ന കേരളത്തിലെ പുതുമയുള്ള വസ്ത്രസാമ്രാജ്യമായ മണ്ണാര്‍ക്കാടിലെ മുല്ലാസ് വെഡ്ഡിംങ് സെന്ററിന്റെ നവീകരിച്ച ഷോറൂം ഇന്ന് മുതല്‍ തുറന്നു പ്രവര്‍ത്തനമാരംഭിക്കും. പ്രശസ്ത സിനിമാതാരം ടൊവിനോ തോമസ് രാവിലെ 11 മണിക്ക് ഉദ്ഘാടനം നിര്‍വഹിക്കും.
ഗള്‍ഫ് രാജ്യങ്ങളില്‍ റെഡിമെയ്ഡ് ഹോള്‍സെയില്‍ മേഖലയില്‍ ഏറെ വര്‍ഷത്തെ അനുഭവസമ്പത്തും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ജില്ലകളില്‍ നിന്നും ഇടനിലക്കാരന്റെ സഹായമില്ലാതെ തുണിത്തരങ്ങള്‍ നേരിട്ടുള്ള പര്‍ച്ചേസിങ്ങിലൂടെ എല്ലാ വസ്ത്രങ്ങളും മികച്ച ക്വാളിറ്റിയില്‍ ഹോള്‍സെയില്‍ വിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ മുല്ലാസ് വെഡ്ഡിംങ് സെന്ററിന് സാധിക്കുന്നു.