തിരുവനന്തപുരം: വൈദ്യുതി പോസ്റ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് കെഎസ്ഇബിയും സംസ്ഥാന സര്‍ക്കാരും കേബിള്‍ ടി വി മേഖലയോട് കാണിക്കുന്ന അവഗണനയ്ക്കെതിരെ സത്യാഗ്രഹ സമരത്തിനായി ആയിരക്കണക്കിന് കേബിൾ ഓപ്പറേറ്റർമാർ തലസ്ഥാന നഗരിയിലെത്തിക്കഴിഞ്ഞു.
പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആയിരക്കണക്കിന് ഓപ്പറേറ്റർമാർ അണിനിരക്കുന്ന പ്രകടനത്തോടെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിനു മുന്നിൽ സത്യാഗ്രഹത്തിന് തുടക്കമാവും. കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സിഒ എ യുടെ നേതൃത്വത്തിൽ നടക്കുന്ന സത്യാഗ്രഹ സമരത്തിന് അഭിവാദ്യം അർപ്പിച്ച് എത്തും.