മുംബൈ: കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബിനോയ് കോടിയേരി യുവതിയെ വിളിച്ചതിന്റെ ശബ്ദരേഖ പുറത്ത്. അഞ്ചുകോടി രൂപ ആവശ്യപ്പെട്ട് യുവതി വക്കീല്‍ മുഖേന നോട്ടീസയച്ചതിനെത്തുടര്‍ന്ന് ബിനോയ് ജനുവരി പത്തിന് അവരെ വിളിച്ചതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. ആവശ്യമുള്ളത് ചെയ്യാമെന്നും ബന്ധം ഉപേക്ഷിക്കണമെന്നും ബിനോയ് പറയുന്നു.
അഞ്ചുകോടി നല്‍കാനാവില്ലെന്നു യുവതിയോട് ബിനോയ് പറയുന്നുണ്ട്. അത്ര പറ്റില്ലെങ്കില്‍ കഴിയുന്നത് നല്‍കാനാണ് യുവതി തിരിച്ച് ആവശ്യപ്പെടുന്നത്. മകന്റെ ജീവിതത്തിനുവേണ്ടി നിങ്ങള്‍ക്ക് എത്ര നല്കാന് കഴിയും, അത്ര നല്‍കൂവെന്നും അവര്‍ അഭ്യര്‍ഥിക്കുന്നു.
നിന്റെ മകനുള്ളത് നീ നല്‍കൂവെന്ന് യുവതി വ്യക്തമായി പറയുന്നുണ്ട്. കുട്ടിയുടെ പിതൃത്വം സംഭാഷണത്തില്‍ ബിനോയ് നിഷേധിക്കുന്നില്ല. പൈസ നല്‍കാം, എന്നാല്‍ രണ്ടു കാര്യങ്ങള്‍ നീ ചെയ്യണം. പേരിനൊപ്പം എന്റെ പേരു ചേര്‍ക്കുന്നത് നിര്‍ത്തണം. ഞാനുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്നും അദ്ദേഹം പറയുന്നു.