Breaking News

ദമ്പതികള്‍ക്ക് നടുറോഡില്‍ ക്രൂര മര്‍ദ്ദനം; പ്രതിക്കായി തെരച്ചില്‍

വയനാട്: വയനാട് അമ്പലവയലില്‍ നടുറോഡില്‍ ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതി സജീവാനന്ദിനായി  പോലീസ് തെരച്ചില്‍ തുടരുന്നു. ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ഇയാള്‍ ജില്ലവിട്ടു പോയിട്ടില്ലെന്നാണ് അമ്പലവയല്‍ പോലീസിന്റെ നിഗമനം. ഇയാളുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ അടക്കം പോലീസ് കഴിഞ്ഞ ദിവസം തെരച്ചില്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ അഭിഭാഷകനെ കണ്ട് സംസാരിച്ചെന്നും അഭിഭാഷകന്‍ പറഞ്ഞതനുസരിച്ചാണ് ഒളിവില്‍ പോയതെന്നുമാണ് വിവരം. വൈകാതെ മുന്‍കൂര്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്. അതേസമയം മര്‍ദ്ദനമേറ്റ ദമ്പതികളെ കണ്ടെത്താനും ശ്രമം തുടരുകയാണ്. ഇവര്‍ പാലക്കാട് സ്വദേശികള്‍ ആണെന്നാണ് ഒടുവില്‍ ലഭിച്ച വിവരം.
ഞായറാഴ്ച്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ചാണ് യുവതിയെയും യുവാവിനെയും സജീവാനന്ദന്‍ ക്രൂരമായി മര്‍ദ്ദിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top