Latest News

ഇറാന്‍ പിടിച്ചെടുത്ത എണ്ണ കപ്പലില്‍ 18 ഇന്ത്യക്കാര്‍

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് എണ്ണ കപ്പലില്‍ 18 ഇന്ത്യക്കാര്‍. ഇവരെ രക്ഷപ്പെടുത്താന്‍ ശ്രമം തുടങ്ങിയതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ആകെ 23 ജീവനക്കാരാണ് കപ്പലിലുള്ളത്. ഹൊര്‍മൂസ് കടലിടുക്കിലാണ് കപ്പല്‍ പിടിച്ചെടുത്തത്.  സ്റ്റൊന ഇംപെറോ എന്ന എണ്ണടാങ്കറാണ് പിടിച്ചെടുത്തിരിക്കുന്നത്. റഷ്യ, ലാത്വിയ, ഫിലിപ്പൈന്‍സ് രാജ്യങ്ങളില്‍ നിന്നുള്ളവരും കപ്പലിലുണ്ട്. ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. സൗദി തുറമുഖത്തേക്ക് നീങ്ങുകയായിരുന്ന കപ്പലാണ് ഇറാന്‍ പിടിച്ചെടുത്തത്. കപ്പല്‍ ഇപ്പോള്‍ ജീവനക്കാരുടെ നിയന്ത്രണത്തിലല്ലെന്ന് ഉടമകളായ സ്വീഡിഷ് കമ്പനി സ്റ്റെനാ ബള്‍ക്ക് സ്ഥിരീകരിച്ചു.

ബോട്ടുകളും ഹെലികോപ്റ്ററും വളഞ്ഞശേഷമാണ് കപ്പല്‍ പിടിച്ചെടുത്തതെന്നാണ് റിപ്പോര്‍ട്ട്. അജ്ഞാത ബോട്ടുകള്‍ കപ്പലിനു സമീപത്ത് എത്തിയതിനു ശേഷമാണ് കപ്പലിന്റെ ഗതി മാറിയതെന്ന് സ്റ്റെനാ ബള്‍ക്ക് പറഞ്ഞു. അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം ലംഘിച്ച് സിറിയയിലേക്ക് എണ്ണ കൊണ്ടുപോയ ഇറാന്റെ എണ്ണക്കപ്പല്‍ ബ്രിട്ടണ്‍ പിടിച്ചെടുത്തിരുന്നു. ഈ കപ്പല്‍ 30 ദിവസം കൂടി തടങ്കലില്‍ വയ്ക്കാന്‍ ജിബ്രാള്‍ട്ടണ്‍ സുപ്രിംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.

ഇത് രണ്ടാമത്തെ എണ്ണക്കപ്പലാണ് ഹൊര്‍മുസില്‍ ഇറാന്‍ പിടിച്ചെടുത്തത്. നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബ്രിട്ടണ്‍ അടിയന്തര കാബിനറ്റ് യോഗം വിളിച്ചിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top