ബിസിനസ് പങ്കാളികള്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കേസ് കൊടുത്ത് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗിന്റെ ഭാര്യ ആരതി സെവാഗ്. തന്റെ അറിവോ സമ്മതമോ കൂടാതെ വ്യാജ ഒപ്പിട്ട് മറ്റൊരു സ്ഥാപനത്തില്‍ നിന്നും തന്റെ ബിസിനസ് പങ്കാളികള്‍ നാലര കോടി രൂപ വായ്പ എടുത്തുവെന്നും തിരിച്ചടവ് മുടങ്ങിയപ്പോഴാണ് തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടതെന്നും പറഞ്ഞ് ആരതി പോലീസിന് പരാതി നല്കി.
Aarti, wife of Virender Sehwag has filed a complaint against her business partners alleging they took a Rs 4.5 crore loan by forging her signatures and later defaulting on payment.
— ANI (@ANI) July 13, 2019
തന്റെ ഭര്‍ത്താവ് വിരേന്ദര്‍ സെവാഗിന്റെ പേര് ഉപയോഗിച്ച് വായ്പാ സ്ഥാപനത്തെ ഇവര്‍ സ്വാധീനിക്കുകയായിരുന്നുവെന്നും ആരതി പറഞ്ഞു. ത്രികക്ഷി കരാറില്‍ തന്റെ വ്യാജ ഒപ്പിട്ടാണ് വായ്പ സ്വീകരിച്ചത്. പിന്‍തിയതി കുറിച്ച രണ്ടു ചെക്കുകളും വായ്പാ സ്ഥാപനത്തിന് കൈമാറിയിരുന്നു. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനം കോടതിയെ സമീപിച്ചിരിക്കുകയാണ്. ഈ കേസിനിടെ കരാറില്‍ തന്റെ വ്യാജ ഒപ്പ് കണ്ട് ഞെട്ടിപ്പോയെന്നും ആരതി പറഞ്ഞു.