ബോളിവുഡില്‍ ഗ്ലാമര്‍ വേഷങ്ങളിലൂടെ തിളങ്ങിയ താരമാണ് ഇഷ ഗുപ്ത. തന്നോട് മോശമായി പെരുമാറിയ ഒരു ഹോട്ടല്‍ ജീവനക്കാരന്റെ വീഡിയോ നടി പുറത്തുവിട്ടിരിക്കുകയാണ്.
തന്നെ കണ്ണുകള്‍കൊണ്ട് ഇയാള്‍ ബലാല്‍സംഗം ചെയ്യുകയാണെന്നും ആര്‍ക്കെങ്കിലും ഇയാണെ മനസിലായിട്ടുണ്ടെങ്കില്‍ വിവരമറിയിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ടാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം സുഹൃത്തുക്കളോടൊപ്പം ഡിന്നറിന് എത്തിയതായിരുന്നു താരം.
If a woman like me can feel violated and unsafe in the county, then idk what girls around feel. Even with two securities around I felt getting raped.. #RohitVig you’re a swine.. he deserves to rot
— Esha Gupta (@eshagupta2811) July 5, 2019
പൊതുസ്ഥലത്ത് വെച്ച് എന്നെ പോലുളള ഒരാള്‍ ഇത്തരം അനുഭവം നേരിടുകയാണെങ്കില്‍ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ എന്തായിരിക്കുമെന്നും നടി ചോദിച്ചു. ഹോട്ടലില്‍ സുരക്ഷ ഉദ്യോഗസ്ഥര്‍ ഉണ്ടായിട്ടു പോലും മാനഭംഗം ചെയ്യപ്പെടുന്നതു പോലെയാണ് തനിക്ക് തോന്നിയതെന്നും ഇഷ ഗുപ്ത ട്വിറ്ററില്‍ കുറിച്ചു.