ഗ്രൗണ്ടില്‍ യുവാക്കള്‍ക്കൊപ്പം ഫുട്ബോള്‍ കളിക്കുന്ന ഒരു പശുവിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഗോവയില്‍ നിന്നുമാണ് പശു ഫുട്ബോള്‍ കളിക്കുന്ന രസകരമായ വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കാലുകള്‍ക്കിടയില്‍ പന്ത് സുരക്ഷിതമാക്കി നിലനിര്‍ത്തി നില്ക്കുന്ന പശുവിന്റെ ശ്രദ്ധ തിരിക്കാനാണ് കൂടി നില്ക്കുന്ന യുവാക്കളുടെ ശ്രമം. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും രണ്ടാം ശ്രമത്തില്‍ പശുവില്‍ നിന്നും പന്ത് കൈക്കലാക്കാന്‍ യുവാക്കള്‍ക്ക് സാധിച്ചു.