ലണ്ടന്‍: ലണ്ടനിലെ കല്ഫാമിലെ പൂന്തോട്ടത്തില്‍ നിന്നും കണ്ടെത്തിയ മൃതദേഹം കെനിയ എയര്‍വേയ്സ് വിമാനത്തില്‍ നിന്നും താഴെ വീണ യുവാവിന്റെതാണെന്ന് സംശയം. ലണ്ടനിലെ പൂന്തോട്ടത്തില്‍നിന്നു കണ്ടെത്തി. ഹീത്രുവിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ വിമാനത്തിന്റെ ലാന്റിങ് ഗിയറില്‍ നിന്നു പിടിവിട്ട് ഇയാള്‍ താഴെ വീഴുകയായിരുന്നുവെന്നാണ് പറയുന്നത്.
കല്ഫാമിലെ ഒരു വീട്ടുകാരനാണ് മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. അതേസമയം മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങിയ കെനിയ എയര്‍വേയ്സ് വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ കമ്മ്പാര്ട്ടുമെന്റില്നിന്ന് ഒരു ബാഗും വെള്ളവും ഭക്ഷണവും കണ്ടെത്തിയിട്ടുണ്ട്.