കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയാഭ്യര്‍ഥന നിരസിച്ചതിനു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതിയെ പിടികൂടി. ശാംസ്താംകോട്ടയ്ക്ക് സമീപം ഇടിഞ്ഞപുഴയില്നിന്നാണ് പ്രതി പിടിയിലായത്. സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി. കുന്നത്തൂര്‍ സ്വദേശി അനന്തു, രതീഷ്, ഷാനവാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
സ്വകാര്യ ബസ് ജീവനക്കാരനായ അനന്തു(22) വാണ് ആക്രമണം നടത്തിയത്. മൂന്നു തവണ പെണ്‍കുട്ടിക്കു കുത്തേറ്റു.