ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ പഴയ തട്ടകമായ ബാഴ്സലോണയിലേക്ക് മടങ്ങിവരുന്നു എന്ന തരത്തിലുള്ള വാര്‍ത്തകള്‍ സജീവമായിരുന്നു. എന്നാല്‍ നെയ്മറിന്റെ മടങ്ങിവരവില്‍ ഒട്ടും തൃപ്തനല്ല ലാ ലീഗ പ്രസിഡന്റ് ജാവിയര്‍ തെബാസ്. നെയ്മര്‍ ഒരു മികച്ച താരമാണെന്നും എന്നാല്‍ ലീഗിന്രെ സ്വഭാവവും മൂല്യവും വേറെയാണെന്നാണ് തെബാസിന്റെ പക്ഷം.
‘എന്റെ അഭിപ്രായത്തില്‍ നന്നായി പെരുമാറിയാല്‍ നെയ്മറിന് മികച്ച താരമാകാന്‍ സാധിക്കും. ഒരു മത്സരമെന്ന രീതിയില്‍ നമ്മള് വളര്‍ത്തിയെടുത്ത പെരുമാറ്റ രീതിയും മൂല്യവും പ്രധാനമാണ്. നെയ്മര്‍ മികച്ച താരമാണ്, എന്നാല്‍ എല്ലാ അര്‍ത്ഥത്തിലുമല്ല. അതുകൊണ്ട് തന്നെ നെയ്മര്‍ ലീഗിലേക്ക് മടങ്ങി വരുന്നതിനോട് എനിക്ക് തല്പര്യം ഇല്ല,” ജാവിയന്‍ തേബാസ് പറഞ്ഞു.