ഇടുക്കി: പീരുമേട്ടില്‍ കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിനെ ഉരുട്ടലിന് വിധേയമാക്കിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. തുടയിലും കാല്‍വെള്ളയിലുമായി വലുതും ചെറുതുമായ ഏഴ് ചതവുകള്‍. ശരീരത്തില്‍ ആകെ 22 മുറിവുകള്‍ കണ്ടെത്തി. മൂര്‍ച്ചയില്ലാത്ത ആയുധം കൊണ്ടാണ് മര്‍ദ്ദിച്ചതെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണകാരണം ന്യൂമോണിയ ആണെങ്കിലും നിരവധി മര്‍ദ്ദനമേറ്റത് മരണത്തിനിടയാക്കി. രാജ്കുമാറിന് ഗുരുതരമായി മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ശരീരത്തില്‍ 22 മുറിവുകള്‍ ; തുടയില്‍ ആഴത്തിലുള്ള ഏഴ് ചതവുകള്‍ ;രാജ്കുമാറിന്റേത് ഉരുട്ടിക്കൊല
By
June 30, 2019 9:57 am