രാജ്മാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചെന്ന് അമ്മ കസ്തൂരി. തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍ റൂള്‍ത്തടി കൊണ്ട് മര്‍ദ്ദിച്ചു. ജീപ്പിന്റെ പിന്നിലിട്ടും മര്‍ദ്ദിച്ചു. മരിച്ചവിവരം വൈകിയാണ് ബന്ധുക്കളെ അറിയിച്ചതെന്നും അമ്മ മൊഴി.
രാജ്കുമാറിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നത് കണ്ടെന്ന് അയല്‍വാസി രാജേന്ദ്രനും മൊഴി നല്കി. വലിയ വടികൊണ്ട് തലങ്ങും വിലങ്ങും അടിച്ചപ്പോള്‍ രാജ്കുമാര് അലറിക്കരഞ്ഞു. പണം എവിടെയാണെന്ന് ചോദിച്ചായിരുന്നു ക്രൂരമായി മര്‍ദ്ദിച്ചതെന്നും രാജേന്ദ്രന് മൊഴി നല്കി.
അതേസമയം രാജ്കുമാര് മരിച്ച സംഭവത്തില്‍ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായിട്ടുണ്ടെന്ന് ക്രൈംബ്രാഞ്ച് സ്ഥിരീകരിച്ചു. നെടുങ്കണ്ടം സ്റ്റേഷനിലെ കസ്റ്റഡി അന്യായമെന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം കണ്ടെത്തി. സ്റ്റേഷന് രേഖകളും സിസിടിവി ദൃശ്യങ്ങളും സംഘം പരിശോധിച്ചു. കേസില്‍ അന്വേഷണസംഘം ശാസ്ത്രീയ പരിശോധനകള്‍ ഇന്ന് തുടങ്ങും. പ്രത്യേക സംഘം മൂന്നായി തിരിഞ്ഞായിരിക്കും അന്വേഷണം നടത്തുക.