Kerala

എല്‍നിനോ ചതിച്ചു; കേരളം വിട്ട് മത്തി രാമേശ്വരത്തേക്ക്


കൊച്ചി:എല്‍നീനോ പ്രതിഭാസം തുടരുന്നതിനാല്‍ കേരള തീരത്ത് മത്തിയുടെ ലഭ്യത കുറഞ്ഞു. കേരളത്തിലെ തീരങ്ങളില്‍ നിന്നും മീന്‍ തമിഴ്‌നാട്തീരത്തേക്ക് പോകുന്നതാണ് ക്ഷാമത്തിന് കാരണം.കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മത്തി ലഭ്യത ഏറ്റവും കുറവ് ഇത്തവണയാണെന്നും വിദഗ്ധര്‍ പറയുന്നു. ചൂട് കൂടുന്നതോടെ മീന്‍ കേരളത്തില്‍ നിന്നും തമിഴ്‌നാട്ടിലെ രാമേശ്വരം ഭാഗത്തേക്ക് നീങ്ങും. അറബിക്കടലില്‍ 50,000 മുതല്‍ ഒരു ലക്ഷം വരെ മുട്ടകളുടെ പ്രത്യുത്പാദനം നടക്കേണ്ട സ്ഥാനത്ത് ഇപ്പോള്‍ അയ്യായിരത്തില്‍ താഴെ മുട്ടകളേ ഉത്പാദിപ്പിക്കപ്പെട്ടുള്ളൂ എന്ന് സിഎംഎഫ്ആര്‍ഐ (കേന്ദ്ര മത്സ്യഗവേഷണകേന്ദ്രം) ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് സമുദ്രജലത്തിന്റെ ചൂട് കൂടുന്ന പ്രതിഭാസമാണ് എല്‍നിനോ.ഇത് മത്തിയുടെ വളര്‍ച്ചയെയും പ്രത്യുത്പാദനത്തേയും ബാധിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top