ബോളിവുഡ് താരങ്ങളായ ദിഷ പട്ടാണിയും ടൈഗര്‍ ഷ്റോഫും വേര്‍പിരിഞ്ഞെന്ന് റിപ്പോര്‍ട്ട്. കാരണം എന്തെന്ന് വ്യക്തമല്ല. രണ്ട് വര്‍ഷങ്ങളിലേറെയായി ഇരുവരും പ്രണയത്തിലായിരുന്നു. പൊതു ചടങ്ങുകളിലും ആഘോഷങ്ങളിലും ഇവര്‍ ഒരുമിച്ചാണ് പ്രത്യക്ഷപ്പെടാറുള്ളത്. പ്രണയത്തിലാണെന്ന വിവരം ഇവര്‍ ഒരിക്കലും തുറന്ന് പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ വേര്‍പിരിയലിനെക്കുറിച്ച് ഇവര്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ടൈഗര്‍ ഷ്റോഫും ദിഷയും മുംബൈയിലെ ഒരു റസ്റ്റോറന്റില്‍ ഒരുമിച്ചെത്തിയിരുന്നു. അന്ന് ദിഷയെ ജനക്കൂട്ടം വളഞ്ഞപ്പോള്‍ രക്ഷക്കെത്തിയത് ടൈഗര്‍ ഷറോഫായിരുന്നു.
ശിവസേന യുവസേനയുടെ അധ്യക്ഷന്‍ ആദിത്യ താക്ക്റേയും ദിഷ പട്ടാണിയും ഇപ്പോള്‍ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ട്. ഇവര്‍ ഒരുമിച്ച് പാര്‍ട്ടിയില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് ഗോസിപ്പുകള്‍ ശക്തമായത്.