Latest News

ഇസ്രയേലിന്റെ പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്തു; ഇന്ത്യക്കും മോദിയ്ക്കും നന്ദി അറിയിച്ച് ബെഞ്ചമിന്‍ നെതന്യാഹു

ജെറുസലേം: ഇന്ത്യക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും നന്ദി അറിയിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. പാലസ്തീന്‍ എന്‍ ജി ഒ ആയ ഷഹീദിന് ഐക്യരാഷ്ട്ര സംഘടനയുടെ എക്കണോമിക് ആന്‍ഡ് സോഷ്യല്‍ കൗണ്‍സിലില്‍(എ സി ഒ എസ് ഒ സി) നിരീക്ഷക പദവി നല്‍കുന്നതിനെതിരെ ഇസ്രയേല്‍ കഴിഞ്ഞദിവസം യു എന്നില്‍ പ്രമേയം അവതരിപ്പിച്ചിരുന്നു. ഇസ്രയേലിന്റെ പ്രമേയത്തിന് അനുകൂലമായാണ് ഇന്ത്യ വോട്ടു ചെയ്തത്. ഇതിനാണ് നന്ദി അറിയിച്ചത്.


‘നന്ദി നരേന്ദ്ര മോദി. നന്ദി ഇന്ത്യ. നിങ്ങളുടെ പിന്തുണയ്ക്കും ഐക്യരാഷ്ട്ര സംഘടനയില്‍ ഇസ്രയേലിന് ഒപ്പംനിന്നതിനും’. – നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു. 

 

ഇതാദ്യമായാണ് ഐക്യരാഷ്ട്ര സംഘടനയില്‍ ഇസ്രയേലിന് അനുകൂലമായി ഇന്ത്യ വോട്ടുചെയ്യുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top