കൊച്ചി: സി.ഐ നവാസിന്റെ തിരോധാനത്തില്‍ മേലുദ്യാഗസ്ഥനെതിരെ അന്വേഷണം ആവശ്യപ്പെട്ട് നവാസിന്റെ ഭാര്യ മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്കി. നവാസിന്റെ തിരോധാനത്തിന് കാരണം മേലുദ്യോഗസ്ഥന്റെ പീഡനമാണെന്ന് ഭാര്യ പറഞ്ഞു. വ്യക്തിപരമായി എസിപി അപമാനിച്ചു. കള്ളക്കസേില് കുടുക്കാന്‍ ശ്രമിച്ചു. മറ്റ് ചില ഉദ്യോഗസ്ഥരും സമ്മര്‍ദ്ദം ചെലുത്തിയെന്നും ഭാര്യ ആരോപിച്ചു.
അതേസമയം ആരോപണ വിധേയനായ മേലുദ്യാഗസ്ഥന്റെ പേര് തന്നോട് പറഞ്ഞിട്ടില്ല. എന്നാല്‍ വയര്‍ലെസ് സെറ്റ് പരിശോധിക്കണമെന്നും ഇതു വഴി സി.ഐ യുമായി നവാസ് വാഗ്വാദം നടന്നുവെന്നത് സത്യമാണെന്നും നവാസിന്റെ ഭാര്യ പറഞ്ഞു.