കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി ഹൃത്വിക് റോഷന്റെ സഹോദരി സുനൈന റോഷന്. കുറച്ച് ദിവസങ്ങളായി താന്‍ ഹോട്ടലില്‍ മുറിയെടുത്താണ് കഴിയുന്നതെന്നും മാതാപിതാക്കള്‍ക്കൊപ്പമുള്ള ജീവിതം നരകതുല്യമാണെന്നും അവര്‍ പറഞ്ഞു.
സുനൈന ഗുരുതരാവസ്ഥയിലാണെന്നും ബൈപോളാര്‍ ഡിസോഡറിന് ചികിത്സയിലാണെന്നും കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ തനിക്ക് അത്തരമൊരു രോഗമില്ലെന്നും അവര്‍ പറഞ്ഞു.