Latest News

ഉച്ചവിശ്രമ നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടി

കുവൈത്ത്: കുവൈത്തില്‍ ഉച്ചവിശ്രമം നിയമം പാലിക്കാത്ത തൊഴിലുടമകള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ്. നിരോധിത സമയങ്ങളില്‍ തുറസ്സായ സ്ഥലങ്ങളില്‍ തൊഴിലാളികള്‍ ജോലി ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് കുവൈത് ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ഇതിനായി 5564333 എന്ന വാട്‌സ് ആപ്പ് നമ്പറില്‍ അറിയിക്കണമെന്ന്  ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി അറിയിച്ചു. ഫോട്ടോകളും വീഡിയോ ദൃശ്യങ്ങളും പൊതുജനങ്ങള്‍ക്ക് ഈ നമ്പറിലേക്ക് അയക്കാവുന്നതാണ്.

ജോലിക്കാരുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കുന്നത് കൊണ്ടാണ് സര്‍ക്കാര്‍ ഉച്ച വിശ്രമം നിര്‍ബന്ധമാക്കിയതെന്നും
തൊഴിലാളികളുടെ അവകാശം സംരക്ഷിക്കാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ടെന്നും ഹ്യൂമന്‍ റൈറ്റ് സൊസൈറ്റി ചെയര്‍മാന്‍ ഹുമൈദി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top