ആഫ്രിക്കന്‍ യൂണിയനില്‍ നിന്ന് സുഡാനെ സസ്പെന്‍ഡ് ചെയ്തു. പ്രതിഷേധക്കാര്‍ക്കെതിരായ സൈനിക നടപടിയില്‍ പ്രതിഷേധിച്ചാണ് യൂണിയന്റെ നടപടി. സുഡാനില്‍ ജനാധിപത്യ ഭരണം നിലവില്‍ വരുന്നത് വരെ സസ്പെന്ഷന് തുടരും.
രാജ്യത്തെ സൈനിക ഭരണത്തിനെതിരെ പ്രതിഷേധിച്ചവരെ ക്രൂരമായാണ് സൈന്യം നേരിട്ടത്. നിരവധി പേരാണ് കൊല്ലപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ആഫ്രിക്കന്‍ യൂണിയന്റെ നടപടി. ജനാധിപത്യ സംവിധാനത്തിലുള്ള സര്‍ക്കാര്‍ നിലവില്‍ വരും വരെ യൂണിയനും സുഡാനും തമ്മിലുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചതായി ആഫ്രിക്കന്‍ യൂണിയന് അറിയിച്ചു. എത്യോപ്യയിലെ ആഡിസ് അബാബയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.