ലഖ്നൗ: മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ പ്രതിമ കറുത്ത തുണികൊണ്ട് മൂടി ഒരു സംഘം ആളുകള്‍. ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരി ജില്ലയിലുള്ള ഗോലയിലാണ് സംഭവം നടന്നത്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്.തിങ്കളാഴ്ച രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ കറുത്ത തുണിമൂടിയിരിക്കുന്നത് കണ്ടത്.
തുടര്‍ന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സംഭവ സ്ഥലത്തെത്തുകയും പ്രതിഷേധം ആരംഭിക്കുകയുമായിരുന്നു. ലഖിംപുര്‍ ഖേരിയിലെ മുതിര്‍ന്ന നേതാക്കള്‍ ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ ചുറ്റിയിരുന്ന കറുത്ത തുണിമാറ്റുകയും ചെയ്തു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് വ്യക്തമാക്കി.