Latest News

ഒമ്പതുകാരിയെ ബലാത്സംഗം ചെയ്തയാളെ ജനക്കൂട്ടം തല്ലിക്കൊന്നു

ഛണ്ഡീഗഡ്: വീട്ടില്‍ രക്ഷിതാക്കളില്ലാത്ത തക്കം നോക്കി ഒമ്പതുകാരിയെ ബലാത്സംഗം ചെയ്ത ആളെ ജനക്കൂട്ടം തല്ലിക്കൊന്നു. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. 39 കാരനായ പപ്പു കുമാര്‍ എന്നായാളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജലന്ധറിലെ രാമമണ്ഡി മേഖലയില്‍ ഞായാറാഴ്ചയാണ് സംഭവം നടന്നത്. ഇവിടെ ജോലിക്കായെത്തിതായിരുന്നു ഇയാള്‍.

പെണ്‍കുട്ടിയുടെ മാതാപിതാക്കളും ജോലിക്കായി ജലന്ധറിലെത്തിയരാണ്. ഇവരുടെ വീടിന് സമീപം തന്നെ താമസിച്ചിരുന്ന പപ്പു, പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് സ്വന്തം വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ വീട്ടിലില്ലാത്ത സമയത്തായിരുന്നു പീഡനം. കരച്ചില്‍ കേട്ട് ഓടിയെത്തിയ ജനക്കൂട്ടം കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിച്ച പപ്പുവിനെ കയ്യില്‍ കിട്ടിയതൊക്കെ വച്ച് ആക്രമിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top