മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവിനെ ക്രൂരമായി ആക്രമിച്ച കേസില്‍ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ അക്രമി സംഘത്തെ പരിക്കേറ്റ യുവാവ് തിരിച്ചറിഞ്ഞു. സംഭവത്തില്‍ മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് നാഷിദ് അലിയുടെ കുടുംബം ആവശ്യപ്പെട്ടു.
വലമ്ബൂരിലുള്ള യുവതിയെ പ്രണയിച്ചതിന്റെ പേരിലാണ് നാഷിദ് അലിയെ ആക്രമിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചു . പെണ്‍കുട്ടിയുടെ ബന്ധുക്കളില്‍ നിന്ന് ഭീഷണിയുണ്ടെന്നും പരാതി നല്‍കിയതിന്റെ വിരോധത്തില്‍ വീണ്ടും ആക്രമിക്കുമോയെന്ന ഭയമുണ്ടെന്നും നാഷിദിന്റെ ബന്ധുക്കള്‍ പറഞ്ഞു. പാതായ്ക്കര ചുണ്ടപറ്റ സ്വദേശിയായ നാഷിദ് അലിയെ റെയില്‍വേ ട്രാക്കില്‍ കൊണ്ട് പോയി ഇരുമ്പ് വടി കൊണ്ട് പ്രതികള്‍ അടിച്ചു പരുക്കേല്‍പ്പിക്കുകയായിരുന്നു . നിലവില്‍ യുവാവ് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ഇന്നലെ രാവിലെ ആറ് മണിയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുനിന്ന് ഇയാളെ പിടിച്ചുകൊണ്ടുപോകുകയായിരുന്നു.