Latest News

ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെട്ടേക്കുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍

ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദയനീയ തോല്‍വി നേരിട്ടതിനെ തുടര്‍ന്ന് ദേശീയ പദവി നഷ്ടപ്പെടുമെന്ന ആശങ്കയില്‍ നാലു പാര്‍ട്ടികള്‍. സി.പി.ഐ, ബി.എസ്.പി, എന്‍.സി.പി,തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ക്കാണ് ദേശീയ പദവി നഷ്ടപ്പെടാന്‍ സാധ്യത. സിപിഐഎമ്മിന് നിലവിലെ വ്യവസ്ഥയില്‍ ദേശീയ പദവി നഷ്ടപ്പെടില്ല.

ഇക്കാര്യത്തില്‍ ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം നിര്‍ണായകമാകും. ഓരോ തെരഞ്ഞെടുപ്പുകളിലെയും പാര്‍ട്ടികളുടെ പ്രകടനം വിലയിരുത്തിയായിരുന്നു നേരത്തെ പദവി തീരുമാനിച്ചിരുന്നത്. എന്നാല്‍, 2016 ല്‍ ഏതെങ്കിലും തെരഞ്ഞെടുപ്പുകളിലെ പ്രകടനം അടിസ്ഥാനമാക്കി പദവി നല്‍കാം എന്ന തീരുമാനം കൈക്കൊണ്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top