മുംബൈ: സിനിമ ചിത്രീകരണത്തിനിടെ സിഗരറ്റ് വാങ്ങാന്‍ ലൊക്കേഷനില്‍ നിന്ന് പുറത്തിറങ്ങിയ എക്സ്ട്രാ നടന്മാരെ ഭീകരരെന്ന് തെറ്റിദ്ധരിച്ച് മുബൈ പോലീസ് പിടികൂടി. ഹൃത്വിക് റോഷനും ടൈഗര്‍ ഷെറഫും മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയില്‍ ചെറുവേഷങ്ങള്‍ ചെയ്യാനെത്തിയതായിരുന്നു ഇരുവരും. സിനിമയില്‍ ഭീകരവേഷത്തില്‍ അഭിനയിക്കുകയായിരുന്നു ബല്‍റാം ഗിന്‍വാലയും അര്‍ബാസ് ഖാനും. കോംബാറ്റ് വെസ്റ്റുകളും ഡമ്മി വെഡിയുണ്ടകള്‍ നിറച്ച ജാക്കറ്റുമെല്ലാം ധരിച്ചിരുന്നു. ഇരുവരും ഒരു വാനിലാണ് സിഗരറ്റ് വാങ്ങാനെത്തിയത്.
വ്യാപാര സ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ഇരുവരേയും പൊലീസ് കണ്ടെത്തി പിടികൂടിയത്. ഒരു മണിക്കൂറിന് ശേഷം ഭീകരര്‍ പൊലീസിന്റെ പിടിയിലായി. സിനിമാക്കാരെന്ന് പറഞ്ഞെങ്കിലും പോലീസ് വിശ്വസിച്ചില്ല. ഒടുവില്‍ സിനിമ ലൊക്കേഷനില്‍ എത്തിയപ്പോഴാണ് വാസ്തവം മനസ്സിലായത്. എന്നാല്‍ ആശങ്ക സൃഷ്ടിച്ചതില്‍ ഇവര്‍ക്കെതിരെ പോലീസ് കേസെടുത്തു.