Latest News

കിട്ടിയത് വെറും അഞ്ച് വോട്ടുകള്‍; കുടുംബാംഗങ്ങള്‍ ഒന്‍പത് പേര്‍; പൊട്ടിക്കരഞ്ഞ് സ്ഥാനാര്‍ത്ഥി

പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള സ്ഥാനാര്‍ത്ഥി തന്റെ തോല്‍വിയില്‍ സങ്കടപ്പെട്ട് കരയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് .പഞ്ചാബിലെ ജലന്ദറില്‍ നിന്നുളള സ്ഥാനാര്‍ത്ഥിയാണ് തോറ്റതറിഞ്ഞ് പൊട്ടിക്കരഞ്ഞത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥി ആയാണ് അദ്ദേഹം മത്സരിച്ചത്. വെറും അഞ്ച് വോട്ടുകള്‍ മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. ഒരു മാധ്യമപ്രവര്‍ത്തകന്‍ അദ്ദേഹത്തോട് പ്രതികരണം ചോദിച്ചപ്പോഴാണ് സ്ഥാനാര്‍ത്ഥി പൊട്ടിക്കരഞ്ഞത്. അഞ്ച് വോട്ടുകള്‍ മാത്രം ലഭിച്ചു എന്ന കാരണം കൊണ്ട് മാത്രമല്ല അദ്ദേഹം കരഞ്ഞത്. തന്റെ കുടുംബത്തില്‍ 9 അംഗങ്ങള്‍ ഉളളപ്പോഴാണ് തനിക്ക് വെറും 5 വോട്ടുകള്‍ മാത്രം ലഭിച്ചതെന്നാണ് അദ്ദേഹം പരിതപിക്കുന്നത്.കുടുംബത്തെ കുറ്റം പറയുന്നതിനൊപ്പം തന്നെ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്രിമം നടന്നെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top