എംഎല്‍എയുടെ കാര്‍ ബൈക്കിലിടിച്ച് രണ്ടു വയസുകാരി മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തെലങ്കാനയിലെ ജീതുവാഗു ഗ്രാമത്തിലാണ് സംഭവം.
മുളുഗു എംഎല്‍എ സീതാക്ക സഞ്ചരിച്ചിരുന്ന ഇന്നോവ കാറാണ് ബൈക്കില്‍ ഇടിച്ചത്. കുട്ടികളുമായി അംഗന്‍വാടിയിലേക്ക് പോകുകയായിരുന്ന കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.
കുട്ടി സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചതായി പോലീസ് അറിയിച്ചു. പരിക്കേറ്റവരെ എംഎല്‍എ പിന്നീട് ആശുപത്രിയില്‍ എത്തി കാണുകയും ചെയ്തു.