Breaking News

പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം

ലാഹോർ:പാകിസ്ഥാനിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തുറമുഖനഗരമായ ഗ്വാദറില്‍ സ്ഥിതി ചെയ്യുന്ന പീല്‍ കോണ്ടിനെന്‍റല്‍ ഹോട്ടലിലേക്കാണ് ഭീകരര്‍ ഇരച്ചുകയറിയത്.

നാലോളം ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടക്കുകയും തുടര്‍ച്ചയായി വെടിയുതിര്‍ക്കുകയും ചെയ്തതായാണ് വിവരം.മൂന്ന് ഭീകരപ്രവർത്തകരും ഒരു ഗാർഡും കൊല്ലപ്പെട്ടതായാണ് വിവരം

ശനിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് ഭീകരര്‍ ഹോട്ടലിനുള്ളില്‍ കടന്നതെന്നാണ് വിവരം.

പീല്‍ കോണ്ടിനെന്‍റലിന്‍റെ ഒരു നിലയില്‍ ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഇവിടെ ആക്രമണം തുടരുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top