തൃശൂര്‍: വിവാഹച്ചടങ്ങിനിടെ തേനീച്ചയുടെ ആക്രമണത്തില്‍ വധുവിനും വരനും ഉള്‍പ്പെടെ 39 പേര്‍ക്ക് കുത്തേറ്റു. ഇന്നലെ രാവിലെ പത്തോടെ എളനാട് തെണ്ടന്‍കാവില്‍ വച്ചായിരുന്നു സംഭവം. എളനാട് ഞാറക്കോട് രഞ്ജുവിന്റെയും ഗിരീഷിന്റെയും താലികെട്ട് കഴിഞ്ഞ് ക്ഷേത്രത്തില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുതിനിടയിലാണ് തേനീച്ചയുടെ ആക്രമണം ഉണ്ടായത്.
ക്ഷേത്രത്തിന് സമീപമുണ്ടായിരുന്ന വൃക്ഷത്തില്‍ ഉണ്ടായിരുന്ന വന്‍ തേനീച്ചക്കൂട്ടത്തെ പക്ഷികള്‍ ഇളക്കിയതാണൊണ് കരുതുന്നത്. ചിലര്‍ ഓടിയും വാഹനത്തില്‍ കയറി ചില്ല് താഴ്ത്തിയിട്ടും രക്ഷപ്പെട്ടു. കുത്തു കിട്ടിയവര്‍ പലരും എളനാടിലെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി.