തിരുവനന്തപുരം: കോവളത്ത് പ്രഭാതസവാരിക്കിടെ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതിയെ പിടികൂടി. തിരുവല്ലത്തെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന് പൂന്തുറ സ്വദേശി സലീം ആണ് പിടിയിലായത്. മാല പൊട്ടിക്കാന്‍ ശ്രമിച്ച പ്രതിയുടെ സി.സി ടിവി ദൃശ്യം പൊലീസ് പുറത്തുവിട്ടിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. തിരുവല്ലം പാച്ചല്ലൂര്‍ റോഡില്‍ ബൈക്കിലെത്തിയ യുവാവ് പ്രഭാത സവാരി നടത്തുകയായിരുന്ന ഐപിഎസ് ട്രെയിനിയെ അക്രമിക്കുകയായിരുന്നു. യുവാവ് മാല പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും വനിതാ ഓഫീസര്‍ കൈ തട്ടി മാറ്റുകയായിരുന്നു. പുറകെ ഓടിയെങ്കിലും മോഷ്ടാവ് രക്ഷപ്പെട്ടു.