കാസർഗോഡ്:കാസർഗോഡ് പുത്തിഗെ ബാഡൂരിൽ വാൻ നിയന്ത്രണം വിട്ട് മറിഞ്ഞു രണ്ട് പേർ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മൂന്ന് പേരുടെ നില ഗുരുതരം.
ഉച്ചയ്ക്ക് 1.30യോടെയായിരുന്നു അപകടം നടന്നത്. അപകടത്തില്‍ രണ്ട് പേരും സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ കാസര്‍ഗോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അഡുക്കസ്ഥലയില് നിന്നും മുഗു റോഡിലേക്ക് വരികയായിരുന്നവരാണ് അപകടത്തില്‍ പെട്ടത്. ഫയര്‍ ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്നാണ് വാനിലുള്ളില്‍ കുടുങ്ങിയവരെ പുറത്ത് എടുത്തത്.