കല്‍പ്പറ്റ: സംസ്ഥാനത്ത് വീണ്ടും ഡിഫ്തീരിയ സ്ഥിരീകരിച്ചു. വയനാട് ജില്ലയില്‍ ചീരാല്‍ കുറുമ കോളനിയിലെ പതിനാറുകാരിക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. വിദഗ്ധ ചികിത്സക്കായി കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി.
വയനാട്ടില്‍ കഴിഞ്ഞ വര്‍ഷം 17 പേര്‍ക്ക് രോഗം ബാധിച്ചിരുന്നു. കഴിഞ്ഞ ഫെബ്രുവരിയില്‍ മലപ്പുറത്ത് മഞ്ചേരിയിലും സമീപപ്രദേശങ്ങളിലുമുള്ള കുട്ടികള്‍ക്കും ഡിഫ്തീരിയ സ്ഥിരീകരിച്ചിരുന്നു.