ബംഗളൂരു: ബംഗളൂരുവിലെ എപിഎസി യാർഡിനു സമീപം നിർമാണത്തിലിരുന്ന ബഹുനില കെട്ടിടത്തിന്റെ ഒരു ഭാഗം തകർന്നു വീണ് രണ്ടു പേർ മരിച്ചു. ബീഹാർ സ്വദേശി രാഹുൽ പശ്ചിമബംഗാൾ സ്വേദശി രാകേഷ് എന്നിവരാണ് മരിച്ചത്.സംഭവത്തിൽ എട്ടു പേർക്ക് പരിക്കേറ്റു പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബഹുനില കെട്ടിടത്തിന്റെ കോൺക്രീറ്റിംഗ് ജോലികൾ പുരോഗമിക്കവെ കോൺക്രീറ്റ് ചെയ്യുന്നതിന് സ്ഥാപിച്ചിരുന്ന തട്ട് തകർന്നാണ് അപകടമുണ്ടായത്. സ്ഥലത്ത് 50 ലേറെപ്പേർ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം.
ബംഗളൂരുവിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നു വീണ് രണ്ടു പേർ മരിച്ചു
By
April 5, 2019 12:28 pm