യൂടൂബ് ട്രെന്‍ഡിംഗിലും തരംഗമായി എ.ആര് റഹ്മാന്റെ മാര്‍വല്‍ ആന്തം. എപ്രില്‍ ഒന്നിന് റിലീസ് ചെയ്ത പാട്ട് മണിക്കൂറുകള്‍കൊണ്ട് പതിനെട്ട് ലക്ഷത്തിലധികം ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. മാര്‍വല്‍ ഇന്ത്യയുടെ ആരാധകര്‍ക്കായുള്ള പ്രത്യേക സമര്‍പ്പണമാണ് ഈ ആന്തമെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
സംഗീതം ഒരുക്കിയിരിക്കുന്നതും ആല്‍ബം നിര്‍മിച്ചിരിക്കുന്നതും റഹ്മാനാണ്. മാര്‍വല്‍ സ്റ്റുഡിയോസിന്റെ സീരീസുകളിലെ സൂപ്പര്‍ ഹിറ്റായ സിനിമാ രംഗങ്ങള്‍ ഉള്‍പ്പെടുത്തി അവതരിപ്പിച്ചിരിക്കുന്ന ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നതും റഹ്മാനാണ്. പാട്ടിന്റെ ഹിന്ദി പതിപ്പാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. തെലുങ്ക്, തമിഴ് പതിപ്പുകള്‍ ഉടനെ പുറത്തിറക്കുമെന്നും എ.ആര് റഹ്മാന് ട്വീറ്റ് ചെയ്തിട്ടുണ്ട്.