ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ചൈനാപ്പേടിയെന്ന് പരിഹസിച്ച കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മറുപടിയുമായി ബിജെപി. ചൈനയുടെ യു എന്‍ സുരക്ഷാ സമിതി അംഗത്വം നെഹ്റുവിന്റെ സംഭാവനയാണെന്നും നെഹ്റു കുടുംബം ചെയ്ത തെറ്റുകള്‍ രാജ്യം തിരുത്തുകയാണെന്ന് ബിജെപി പ്രതികരിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കുന്നതിനെ ചൈന വീണ്ടും യു എന്‍ സുരക്ഷാ സമിതിയില്‍ എതിര്‍ത്ത വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ പരിഹസിച്ചിരുന്നു. മോദിക്ക് ചൈനാപ്പേടിയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ചൈന ഇന്ത്യക്കെതിരെ നിലപാട് എടുക്കുമ്പോള്‍ മോദി ഒരക്ഷരം പോലും മിണ്ടുന്നില്ല. ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങിനൊപ്പം ഗുജറാത്തില്‍ ഊഞ്ഞാലാടുകയും ദില്ലിയില്‍ കെട്ടിപ്പിടിക്കുകയും ചൈനയില്‍ കുമ്പിടുകയുമാണ് മോദിയെന്ന് രാഹുല്‍ പറഞ്ഞിരുന്നു.