Breaking News

കര്‍ഷകര്‍ക്ക് വേണ്ട ആശ്വാസനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി

കടക്കെണിയിലുളള കര്‍ഷകര്‍ക്ക് വേണ്ട ആശ്വാസനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍. കര്‍ഷകരെ പഞ്ചായത്ത് തലത്തില്‍ വിളിച്ച് ചേര്‍ത്ത് നടപടി സ്വീകരിക്കും. ബാങ്കുകള്‍ അയച്ച ജപ്തി നോട്ടീസുകളുടെ ലിസ്റ്റ് സര്‍ക്കാരിന് കൈമാറണം. പ്രകൃതി ദുരന്തത്തില്‍ ഉണ്ടായ വിളനാശത്തിന്റെ 85 ശതമാനം നഷ്ടപരിഹാരവും കര്‍ഷകര്‍ക്ക് നല്‍കി. കാര്‍ഷിക കടങ്ങള്‍ പരിഗണിക്കുന്നതിന് നിയമസംവിധാനമുള്ള ഏക സംസ്ഥാനമാണ് കേരളം. അതുകൊണ്ടാണ് കര്‍ഷക ആത്മഹത്യകള്‍ തടയാന്‍ കഴിഞ്ഞതെന്നും മന്ത്രി പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top