കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയോഗിച്ചു. നടിയുടെ ആവശ്യം പരിഗണിച്ച് ഹൈക്കോടതിയാണ് ഉത്തരവിട്ടത്. ജഡ്ജി ഹണി വര്‍ഗീസിനെയാണ് കേസില്‍ വിചാരണയ്ക്ക് നിയോഗിച്ചിരിക്കുന്നത്. എറണാകുളം സിബിഐ കോടതി (3) ലാകും വാദങ്ങള്‍ നടത്തുക. വിചാരണ വേഗം പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനെതിരെ ദിലീപ് ഹൈക്കോടതിയില്‍ ഉന്നയിച്ച വാദങ്ങള്‍ ഹൈക്കോടതി തള്ളി.
നടി സമീപിച്ചത് നിയമപരമായ അവകാരങ്ങള്‍ ആവശ്യപ്പെട്ട് മാത്രമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അതിന് നിയമം അനുവദിക്കുന്നുണ്ട്. വനിതാ ജഡ്ജി വേണമെന്ന ആവശ്യം ന്യായം മാത്രമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.