തുടര്‍ച്ചയായ അഞ്ചാം ദിവസവും ഓഹരി വിപണികള്‍ ദുര്‍ബലമായിരിക്കുന്നു. ബ്ലൂ ചിപ്പ് ഓഹരികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ, എല്‍ആന്‍ടി ഓഹരികളുടെ വിലയിടിവ് സൂചികകളെ പിന്നോട്ടടിച്ചു.
സെന്‍സെക്സ് 120 പോയിന്റ് നഷ്ടത്തില്‍ 36,034ലാണ് ക്ലോസ് ചെയ്തത്. നിഫ്റ്റി 38 പോയിന്റ് ഇടിഞ്ഞ് 10,794ലാണ് വ്യാപാരമവസാനിപ്പിച്ചത്. നിഫ്റ്റി പൊതുമേഖലാ ബാങ്ക് സൂചികയിലാണ് ഇന്ന് ഏറ്റവുമധികം കുറവ് രേഖപ്പെടുത്തിയത്. എസ്ബിഐ, സിന്‍ഡിക്കേറ്റ് ബാങ്ക് ഓഹരി വിലയിടിഞ്ഞതോടെ സൂചികയില്‍ 2.10 ശതമാനം കുറവുണ്ടായി. ഐഷര്‍ മോട്ടോര്‍സ്, (BOSCH) ബോഷ് ഓഹരിവില താഴ്ന്നതോടെ നിറഫ്റ്റി ഓട്ടോ സൂചിക 1.21 ശതമാനം ഇടിഞ്ഞു.
ബുധനാഴ്ച ഏഷ്യന്‍ വിപണികള്‍ മുന്നേറ്റത്തിന്റെ പാതയിലായിരുന്നു. ഒരു വര്‍ഷമായി തുടരുന്ന അമേരിക്ക ചൈന വ്യാപാരയുദ്ധം താമസിയാതെ രമ്യമായി പരിഹരിക്കുമെന്ന ശുഭാപ്തി വിശ്വാസമാണ് ഏഷ്യന്‍ വിപണികളില്‍ പുതിയ പ്രതീക്ഷക്ക് വക നല്‍കുന്നത്.
പ്രതിപക്ഷ കക്ഷികള്‍ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ കൂടുതല്‍ സഹകരണം പുലര്‍ത്തുന്നതിനാല്‍ ഇന്ത്യയില്‍ ഒരു ഭരണമാറ്റത്തിനുള്ള സാധ്യതകള്‍ കോര്‍പ്പറേറ്റ് മേഖലയിലുള്ളവര്‍ മുന്‍കൂട്ടി കാണുന്നുണ്ട്.