വയനാട്: ബത്തേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ആദിവാസി പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്ത സംഭവത്തില്‍ മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ ബത്തേരി പഞ്ചായത്ത് പ്രസിഡണ്ടുമായ ഒഎം ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് അറിയിച്ചു. കുറ്റവാളികള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ല. കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
ഒഎം ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു
By
January 30, 2019 11:00 am