‘ദി ഗ്രേറ്റ് ഫാദര്‍’, ‘അബ്രഹാമിന്റെ സന്തതികള്‍’ എന്നീ ഹിറ്റുകള്‍ക്കു ശേഷം മമ്മൂട്ടിയും ഹനീഫ് അദേനിയും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘അമീര്‍’. 40 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിനായി 4 മാസത്തെ ഡേറ്റ് ആണ് മമ്മൂട്ടി നല്‍കിയിരിക്കുന്നത്.
ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വിനോദ് വിജയനാണ്. ഹനീഫ് അദേനിയാണ് തിരക്കഥ. അമീര്‍ എന്ന അധോലോക നായകനായി വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇന്ത്യന്‍ സിനിമയിലെ മികച്ച സാങ്കേതിക വിദഗ്ധരും ചിത്രത്തിനായി അണിനിരക്കുന്നുണ്ട്. ഈ വര്‍ഷം ഏപ്രില്‍ അവസാനം ചിത്രീകരണമാരംഭിക്കും.