തിരുവനന്തപുരം: യുഡിഎഫ് യോഗം ഇന്ന് ചേരും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് യോഗം. വ്യാഴാഴ്ച്ച രാവിലെ പത്ത് മണിക്ക് ചേരാന്‍ നിശ്ചയിച്ച യോഗം കെപിസിസി ജനറല്‍ സെക്രട്ടറി അബ്ദുള്‍ ഗഫൂര്‍ ഹാജി മരണപ്പെട്ടത്തിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനമാണ് പ്രധാനചര്‍ച്ച വിഷയം. നിലവില്‍ ആകെയുള്ള 20 സീറ്റില്‍ 17 സീറ്റില്‍ കോണ്‍ഗ്രസും രണ്ട് സീറ്റില്‍ മുസ്ലീംലീഗും ഒരു സീറ്റില്‍ കേരള കോണ്‍ഗ്രസുമാണ് മത്സരിക്കുന്നത്. ഈ അനുപാതത്തില്‍ മാറ്റം വരുമോ എന്നുള്ളതാണ് പ്രധാനമായും അറിയാനുള്ളത്.
മൂന്നാമത്തൊരു സീറ്റ് കൂടി അനുവദിച്ച് തരണം എന്ന് ഇന്നത്തെ യോഗത്തില്‍ ലീഗ് ആവശ്യപ്പെട്ടേക്കും എന്നാണ് സൂചന. നിലവില്‍ കേരള കോണ്‍ഗ്രസ് എം മത്സരിക്കുന്ന കോട്ടയം സീറ്റ് വച്ചുമാറണം എന്ന ആവശ്യം കെഎം മാണി ഉന്നയിച്ചേക്കും. യുഡിഎഫ് വിപുലീകരിക്കുന്നത് സംബന്ധിച്ച ചര്‍ച്ചകളും ഇന്ന് നടന്നേക്കും.