ബെംഗളൂരു: കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. രണ്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂടി ബിജെപിക്കൊപ്പമെന്ന് സൂചന. ഇവര്‍ മുംബൈയിലെ ഹോട്ടലില്‍ എത്തിയേക്കും. അതിനിടെ ഹോട്ടലിലുള്ള എംഎല്‍എ മാരുമായി ബിജെപി നേതാക്കള്‍ വഴി യെദ്യൂരപ്പ ആശയവിനിമയം നടത്തി. എംഎല്‍എമാര്‍ പുറത്ത് പോകാതിരിക്കാന്‍ ശ്രദ്ധ നല്‍കണം എന്ന് ബിജെപി നേതാക്കള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കോണ്‍ഗ്രസ് എംഎല്‍എയായ പ്രതാപ് ഗൗഢ പാട്ടീല്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മുംബൈയിലെ ഹോട്ടലില്‍ എത്തിച്ചേര്‍ന്നത്. നിലവില്‍ ഏഴ് കോണ്‍ഗ്രസ് എംഎല്‍എമാരാണ് മുംബൈയില്‍ ഉള്ളതെന്നാണ് വിവരം. ഇവരെ തിരിച്ചെത്തിക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടരുന്നുണ്ട്. ആഭ്യന്തര മന്ത്രി എംബി പാട്ടില്‍ ഇവരുമായി മുംബൈയില്‍ എത്തി കൂടിക്കാഴ്ച നടത്തും.
അതേസമയം കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ ഡി എസ് എം എല്‍ എമാരെ ഇന്ന് ബിഡദിയിലെ റിസോര്‍ട്ടിലേക്ക് മാറ്റിയേക്കും. മുഴുവന്‍ എം എല്‍ എമാര്‍ക്കും ബെംഗളൂരുവില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എം എല്‍ എമാരെ നിരീക്ഷിക്കാന്‍ മൂന്ന് മന്ത്രിമാരെ ജെഡിഎസ് നിയോഗിച്ചു.