Breaking News

സ്വര്‍ണ്ണവില റെക്കോര്‍ഡിലേക്ക്

2012 നവംബര്‍ 27ലെ റെക്കോര്‍ഡ് സ്വര്‍ണ്ണവില ഇന്ന് മറികടക്കുമോ..? 15 രൂപ കൂടി ഉയര്‍ന്നാല്‍ കേരളത്തില്‍ സ്വര്‍ണ്ണവില റെക്കോര്‍ഡ് ഇന്ന് മറികടക്കും. ഗ്രാമിന് 3,015 രൂപയായിരുന്നു ചൊവ്വാഴ്ചത്തെ വില.

ഇന്നലെ പവന് 200 രൂപ ഉയര്‍ന്ന് 24,120 രൂപയായി. രാജ്യാന്തര വിപണിയില്‍ വലിയ മാറ്റമില്ലെങ്കിലും ആഭ്യന്തര വിപണിയില്‍ ഡിമാന്റ് ഉയരുന്നതാണ് വില കൂടാന്‍ കാരണം.

പുതുവര്‍ഷത്തില്‍ സ്വര്‍ണ്ണവില വലിയ തോതില്‍ വര്‍ദ്ധിക്കുകയാണ്. 2018 ഡിസംബര്‍ ആദ്യം 22,520 രൂപയായിരുന്നു പവന്റെ വില. വിവാഹ സീസണായതിനാല്‍ കച്ചവടക്കാരില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ആശ്യമേറിയതും വില കൂടാന്‍ പ്രധാന കാരണമായി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top