മൊത്ത വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (inflation) എട്ടുമാസത്തെ താഴ്ന്ന നിലയില്‍. ഡിസംബറില്‍ 3.8 ശതമാനമായാണ് പണപ്പെരുപ്പം കുറഞ്ഞത്. നവംബറില്‍ 4.64 ശതമാനമായിരുന്നു.
നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പകുതിയില്‍ മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം 3.7 ശതമാനത്തിനും 4.4 ശതമാനത്തിനും ഇടയിലായിരിക്കുമെന്നാണ് അനുമാനിക്കപ്പെടുന്നത്.