തിരുവനന്തപുരം: ശബരിമലയില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നില്‍ ബിജെപി ആരംഭിച്ച നിരാഹാര സമരം ഇനി ശോഭാ സുരേന്ദ്രന് നയിക്കും.
പത്ത് ദിവസത്തോളം നീണ്ട നിരാഹാരത്തിനു ശേഷമാണ് സി.കെ പത്മനാഭന് സമരത്തില്‍ നിന്ന് പിന്മാറിയത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സി.കെ പത്മനാഭനെ ആശുപത്രിയിലേക്ക് മാറ്റിയത്.
നേരത്തെ 14 ദിവസം എ എന്‍ രാധാകൃഷ്ണന് നിരാഹാരം കിടന്നിരുന്നു. അതിന് ശേഷമാണ് സി.കെ പത്മനാഭന് നിരാഹാരസമരം ഏറ്റെടുത്തത്.